2011, മാർച്ച് 31, വ്യാഴാഴ്‌ച

 

നഷ്ടങ്ങൾ

നഷ്ടങ്ങൾ എന്നും എന്റെ മാത്രമായിരുന്നു....സ്വപ്നങ്ങളും !!!!!!!


ഒരിക്കലും ചിതലരിക്കാത്ത ഓര്‍മ്മതൻ ചില്ലറകളിൽ
യാദൃശ്ചികമായി ഞാൻ കണ്ട മുഖം..
മറക്കണം മറക്കണം എന്ന് മനസ്സ് മന്ത്രിച്ചപ്പോഴും..
ഒരിക്കലും മറക്കാൻ കഴിയാതെ ഹൃദയത്തിൽ അവ
ശേഷിച്ച മുഖം...
വൈകിയാണ് അറിഞ്ഞത്...
 

 നഷ്ടങ്ങൾ എന്റെ മാത്രമായിരുന്നു....
സ്വപ്നങ്ങളും !!!!!!!

ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വിങ്ങിയൂറുന്ന സ്വപ്നങ്ങളുടെ മങ്ങിയ ഓര്‍മ്മകളില്‍ ഞാനെന്റെ ചിന്തകളെ തേച്ച് മിനുക്കിയെടുക്കട്ടെ... എനിക്ക് വേണ്ടി, എന്റെ നിങ്ങള്‍ക്കു വേണ്ടി..



2011, മാർച്ച് 27, ഞായറാഴ്‌ച

മൗനം പറയാതെ പറയുന്നത്. ...


മൗനം ഒരുപാടു സംസാരിക്കുന്നതായി പലപ്പോഴും അനുഭവപ്പെട്ടു.ചിന്തകൾ ഇല്ലാതെ………ശൂന്യമായ അവസ്ഥയിലേക്കു മനസ്സ് അല്ലെങ്കിൽ ആത്മാവു എത്തിപ്പെടുന്ന ഒരു അവസ്ഥ അകത്തും പുറത്തും നിശബ്ദത മാത്രം…..മനസു തെളിഞ്ഞ തണ്ണീർതടാകം പോൽ…….ശാന്തം സുന്ദരം………

മൗനം'തളംകെട്ടി നില്‍ക്കുന്ന നിശബ്ദത,
പ്രണയം….പരിഭവം…..അങ്ങനെ ഒരുപാട് അർത്ഥങ്ങൾ മൗനത്തിൽ ഒളിഞ്ഞു കിടക്കുന്നു. ഒരുപക്ഷെ ഒരോ പ്രായത്തിലും അതിനു പല വ്യാപ്തികളായിരിക്കാം….

മൗനം പോലെ പകരം വയ്ക്കാന്‍ മറ്റൊരു ഭാഷയില്ലെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്! എന്നാല്‍ മറ്റു ചിലപ്പോള്‍ ആ ഭാഷ വല്ലാത്ത നൊമ്പരമായി തീരാറുമുണ്ട്!
എങ്കിലും മൗനം ഒരു വരം ആണ് മറ്റു ചിലപ്പോള്‍ അത് രക്ഷപെടാനുള്ള ഒരു ഒറ്റമൂലി ആണ്! മൗനത്തിനു എന്ത് അര്‍ത്ഥം നല്‍കാനും അത് പാലിക്കുന്നവര്‍ക്ക്
പിന്നീട് സാധിക്കും,സ്വന്തം ഇഷ്ട്ടത്തിനു അനുസരിച്ച് എന്തും സങ്കല്‍പ്പിക്കാനും മൗനം അനുവദിക്കുന്നു. കുറഞ്ഞ
പക്ഷം അത് അവസാനിക്കും വരെ എങ്കിലും!

മൗനത്തിന്റെ മറ്റൊരു പ്രത്യേകത അത് അവനവനെ അറിയാന്‍ നമ്മെ സഹായിക്കുന്നു. നമ്മളോട് തന്നെ സംസാരിക്കാന്‍ നമ്മെ മനസ്സിലാക്കാന്‍ മൗനം സഹായിക്കുന്നു.

മൗനത്തിനു വാചാലതയെക്കാൾ പതിന്മടങ്ങു ശക്തി ഉണ്ട്..നാവിനെക്കാൾ മൂർച്ചയുണ്ട്…അങ്ങനെ നോക്കുമ്പോൾ മൗനവ്രതം എത്ര മാത്രം ശക്തിയുള്ളതായിരിക്കും