2011, മേയ് 31, ചൊവ്വാഴ്ച

ജീവിത പൂവുകള്‍

ചില പൂവുകള്‍
അങ്ങിനെയാണ് ........

ചില പ്രണയവും .....
വിടരും മുന്‍പേ
പൊഴിയും ....

പൊഴിഞ്ഞു വീണ ദളങ്ങളില്‍
കാണാം
നോവിന്‍റെ നീര്‍ മുത്തുകള്‍ ......

ഓരോ ഇതളായി
നീ പൊഴിഞ്ഞത് മണ്ണില്‍ അല്ല
എന്‍റെ മനസിലായിരുന്നു ........

നിന്‍റെ സ്നേഹത്തിന്‍
അവസാന ദളവും കൊഴിഞ്ഞു വീണ
ഈ വഴിയില്‍ ..ഇനി ഞാന്‍ എകയാണ് ...
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ ..

ഞാന്‍ വരും ...
ചിതറി പോയ
എന്‍റെ സ്വപ്നങ്ങളുടെ താഴ്വരയില്‍ .

2011, മേയ് 30, തിങ്കളാഴ്‌ച

2011, മേയ് 29, ഞായറാഴ്‌ച

മാതാപിതാക്കളുടെ പരിലാളനകളില്‍ നിറഞ്ഞു നിന്ന വര്‍ണാഭമായ ശൈശവ കാലത്തെ കുറിച്ച് പറയാന്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട്കഥകളുണ്ട്..


ഇവര്‍ക്കുമുണ്ട്‌ പറയാനേറെ കഥകള്‍..

അനുദിനം വന്നു വീഴുന്ന
അനാഥമായ പിറവികളുടെ
ഉപേക്ഷിക്കപ്പെടുന്ന കുരുന്നു ജന്മങ്ങളുടെ
വരിയുടഞ്ഞ നിഷ്കളങ്ക ജീവിതങ്ങളുടെ
നിറം കെട്ട കഥകള്‍..

അന്നോളം രുചിച്ചറിഞ്ഞിട്ടില്ലാത്ത
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
സ്വപ്നത്തിലൊരുമാത്ര നുണഞ്ഞു പുഞ്ചിരിച്ചും
അമ്മ വന്നൊരുമ്മ തരുമെന്ന്
വെറുതെ കൊതിച്ചു
കൈവിരലുണ്ടു മയങ്ങിയും
അറിയാതെയുറക്കത്തില്
അരികിലൊരു
മുലഞെട്ട് തിരഞ്ഞു
അര്‍ദ്ധരാത്രിയില്‍ ഞെട്ടിയുണര്‍ന്നു കരഞ്ഞും
ആരാലും ‍താലോലിക്കപ്പെടാത്ത
കൊച്ചു കുറുമ്പുകളുടെ
കുസൃതികളുടെ
നിഷ്കളങ്കമായ നിസ്സഹായതകളുടെ
എണ്ണമറ്റ കഥകള്‍..

ഇരുട്ടിന്റെ മറവില്‍
ആളൊഴിഞ്ഞ റയില്‍പ്പാളത്തിനരികില്‍
അമ്പലപ്പറമ്പില്‍
പഴകിയ എച്ചില്‍ക്കൂനകളില്‍ വെച്ച്
അറുത്തുമാറ്റപ്പെടുന്ന പൊക്കിള്‍ക്കൊടി ബന്ധങ്ങളെ
ചോരത്തുണിയില്ത്തുടിക്കുന്ന
ജീവന്റെ അവശേഷിപ്പുകളെ
തെരുവു നായ്ക്കള്‍ കടിച്ചു കുടയുന്ന
പരുന്തും പ്രാപ്പിടിയനും റാഞ്ചുന്ന
ഇടനെഞ്ചു തകരും കഥകള്‍...

കഥകള്‍ നമ്മോടു ചിലതൊക്കെ പറയുന്നുണ്ട്...
പറയാതെ പറയുന്ന ചില പറയാത്ത കഥകള്‍...
പറയാന്‍മാത്രം ബാക്കിവെച്ചു നാo നിര്‍ത്തുമീ തുടരുന്ന ജീവന്റെ തുടിപ്പിന്‍ കഥകള്‍...

2011, മേയ് 28, ശനിയാഴ്‌ച

നീ എനിക്കായ് പെയ്യുന്ന മഴ...
ഞാന്‍ നിനക്കായ് ഒഴുകുന്ന പുഴ...
ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം.......

2011, മേയ് 24, ചൊവ്വാഴ്ച

മതിലിനപ്പുറം
നില്‍ക്കുമ്പോള്‍
എന്തോരു ചന്തമായിരുന്നു ,
ചിരിക്കുമ്പോഴൊക്കെ എന്തൊരു
ചേലായിരുന്നു.
ഇതളുകള്‍ക്കൊക്കെ
എന്തൊരു മണായിരുന്നു

പറിക്കല്ലേ...പറിക്കല്ലേന്ന്,
പലരും പറഞ്ഞു
കേട്ടില്ല,
ഇറുത്തെടുത്ത്
വീട്ടിലേക്ക് കൊണ്ടുവന്നു,

ഇപ്പൊ, പൂവേ,
നിന്നെ കാണാന്‍
ഒരു ചന്തവുമില്ല
ചിരിക്കൊന്നും ഒരു ചേലുമില്ല..
ഇതളുകള്‍ക്ക്
മണമേയില്ല......

2011, മേയ് 18, ബുധനാഴ്‌ച

എന്റെ കൂട്ടുകാരിക്ക്..

ഒരു മഞ്ചാടി കുരുവിന്‌.......
ഒരു കുറ്റിപ്പെന്‍സിലിന്‌...
ഒരു കളി വാക്കിന് ......
ഒരു കുറ്റം പറച്ചിലിന് ........
ഒരു വരി എഴുതി തന്നതിന്....
ഒരായിരം കഥകള്‍ പറഞ്ഞതിന് ........
ക്ഷമയോടെ കേട്ട് നിന്നതിന്......
ഇണങ്ങിയതിന്‌.......
പിണങ്ങിയതിന്‌........
കാത്തിരിപ്പിനാല്‍ എന്‍റെ ദൂരങ്ങളെ അളന്നതിന്.......
ഒടുവിലൊരു തുള്ളി കണ്ണീരായ്‌ മടങ്ങിയതിന്.....
ഇപ്പോഴും ഒരോര്‍മ്മയായ്‌ ഉള്ളിലിന്നും വിങ്ങുന്നതിന്‌.........!!!!!!!

2011, മേയ് 14, ശനിയാഴ്‌ച

പുലരിയിലെ മരംകോച്ചുന്ന
തണുപ്പിന്‍റെ സുഖം അറിഞ്ഞത് ,
അവന്‍റെ നിശ്വാസം
എന്‍റെ കാതുകളില്‍
ചൂട് കാഞ്ഞപ്പോള്‍ ആയിരുന്നു ...!

2011, മേയ് 12, വ്യാഴാഴ്‌ച

ഞാന്‍ ഒരു രോഗി.
ഒരു മാറാ രോഗി.
ഒന്ന് തീരുമ്പോള്‍ ഒന്നെ
ന്ന്

കുടത്തിലെ ഭൂതം പറയും കണക്ക് പോല്‍ ...

2011, മേയ് 10, ചൊവ്വാഴ്ച

മണല്‍ത്തരി...


ഒരിക്കല്‍ ഞാന്‍ നിനക്കീ-
മണല്‍ത്തരികള്‍ക്കു തുല്യയാകും...

നിനക്ക് ചവുട്ടി നടക്കാന്‍,
നിന്റെ കൈകളിലൂടൂര്‍ന്നു വീഴാന്‍:;

നിനക്ക് മലര്‍ന്നു കിടന്നാകാശം കാണാന്‍,
ഓര്‍മ്മകളുടെ രൂപങ്ങള്‍ തീര്‍ക്കാന്‍:.

എന്നാല്‍, ഒരിക്കലും കണ്ണില്‍പ്പെടാന്‍
നീ ആഗ്രഹിക്കാത്ത വെറും മണല്‍ത്തരി...!!!                                                                           

2011, മേയ് 1, ഞായറാഴ്‌ച

ഞാനാര്‌ ?


മുല്ലവള്ളിയില്‍ വിരിഞ്ഞ പുഞ്ചിരിയാണു ഞാന്‍.

കൊഴിഞ്ഞു വീണാല്‍ മണ്ണിന്‍ മടിയില്‍.

കരിഞ്ഞുവാടിയാലോ പെണ്ണിന്‍ മുടിയിലും!

ഓര്‍മ്മകകളിലൊന്ന്....

തുമ്പ തന്‍ ചോട്ടില്‍ വട്ടമിട്ടു പറക്കും തുമ്പിയെ
പതിയെ നടന്നു പിടിക്കുന്ന ബാല്യത്തിന്റെ കുസൃതി..,

പക്ഷേ.,
ചിറകൊടിഞ്ഞ തുമ്പിയെ
ചേര്‍ത്ത് പിടിച്ചു നടന്നപ്പോഴും..
അറിഞ്ഞതില്ല ഞാന്‍....
ഇനി ഒരിക്കലും ..
ആ പാവം പറക്കില്ല എന്ന് .....

വേദനിക്കുന്നുവെന്ന്
അത് ഉച്ചത്തില്‍
കരഞ്ഞതും കേട്ടില്ല ഞാന്‍............

ഒടുവില്‍,
ഇന്ന്..
എന്റെ കൈകുമ്പിളില്‍ പിടയും
അതിന്റെ ചിറകുകള്‍ പോലെ,
എന്റെ മനവും അറിയാതെ
പിടഞ്ഞുപോവുന്നതെന്തിന്...???