2014 ജനുവരി 28, ചൊവ്വാഴ്ച

ആഴിയെ പുല്‍കുന്ന സൂര്യനറിയില്ല...
അകലുന്ന സന്ധ്യയുടെ അഴലിന്റെ വേദന.
മായുന്ന സിന്ധൂരത്തിനൊപ്പം മറയുന്നു..
ജീവിതത്തിന്റെ രമണീയ ചിത്രങ്ങള്‍.

പുലരുവാനായിനിയുമൊരു ജന്മമെന്നോ?

വീണ്ടുമൊരു രാത്രിയെ നല്‍കുവാന്‍ മാത്രമായ്..
വേണ്ടയിനി പകലിന്റെ കിരണങ്ങള്‍..
അന്ധകാരത്തിന്റെ നിശബ്ദതയിലീ എകാന്തതയെ
അവള്‍ തന്നിലേക്കേറ്റുവാങ്ങുന്നു....

2014 ജനുവരി 3, വെള്ളിയാഴ്‌ച

സ്വപ്നം

ഇനിയുമിനിയുമെന്‍ മനസ്സെത്ര മരവിച്ചിട്ടും,
വിരൽത്തുമ്പുകളിലൂടെ സ്വച്ഛമായൊഴുകുന്ന
മനസ്സെന്ന പുഴയിൽ , ദിനങ്ങളിങ്ങനെ
കരിയില പോല്‍ കരിഞ്ഞുണങ്ങി വീഴുന്നു .....

ഒരിക്കല്‍ ഒരു വേനല്‍ മഴയില്‍
ഞാനീ പ്പുതുമണ്ണിലൂടെ നിന്റെ വേരായി
ആഴത്തില്‍പ്പടരും....

അന്നു നിന്നിലെ ചില്ലകള്‍ പൂക്കും.
പൂക്കളില്‍ ഞാനെന്‍ സ്വപ്നം മണക്കും...

2014 ജനുവരി 2, വ്യാഴാഴ്‌ച