2011, ഏപ്രിൽ 26, ചൊവ്വാഴ്ച

തുലാ പെണ്ണ്

അവനെന്നും മഴക്കാറിന്റെ നിറമായിരുന്നു...
അവന്റെ നിശബ്ദതകളില്‍
മഴയുടെ തണുപ്പും..
കനവിന്റെ കോണില്‍ അവനൊരു
മയില്‍പീലി പോലെ
മാനം കാണാതെ ഒളിച്ചിരുന്നു..

അവന്റെ ഓടക്കുഴല്‍ നാദത്തില്‍
വിരഹത്തിന്റെ... വേദനയുടെ
സ്വരം കനത്തിരുന്നു....
അവന്‍ പെയ്യുമ്പോള്‍
മഴമരത്തിന്റെ കൊമ്പുകള്‍ ഉലഞ്ഞിരുന്നു...

പെയ്തുതീരാതെ അവനില്‍ നിറഞ്ഞത്‌
പേരറിയാത്തൊരു പൂമണമായിരുന്നു ...
മൂവന്തി അവന്റെ വരവും കാത്തു
വിളക്ക് വച്ചിടത്ത് മുക്കൂറ്റി
സ്വര്‍ണം തേച്ചു മിനുക്കിയിരുന്നു.....

എന്നും അവന്‍റെ വരവിനായി
തുലാ പെണ്ണ് കണ്ണെഴുതി
കാത്തു നിന്നിരുന്നു...

2011, ഏപ്രിൽ 23, ശനിയാഴ്‌ച

ഇരുള്‍ നിറഞ്ഞ രാത്രികളില്‍
ചാന്ദ്ര വെളിച്ചത്തില്‍
നടക്കുമ്പോള്‍
എന്നോട് തന്നെ
പറയാറുണ്ടായിരുന്നു
നിന്‍റെ വരവിനെക്കുറിച്ച്...

2011, ഏപ്രിൽ 22, വെള്ളിയാഴ്‌ച


അന്നു പെയ്ത മഴ....
പോയ ഇടവപ്പാതിയിലെ 

ആദ്യത്തെ മഴ..

മഴയുടെ നാദമന്നാദ്യമായ്‌
ശോകാർദ്ദ്രമായ്‌ തോന്നി..
ജാലകവെളിയിൽ ഇറ്റിറ്റുവീണു
മഴത്തുള്ളികൾ സാന്ദ്രമായ്‌..
കണ്ണുകൾ ഈറനായ്‌
എന്തിനെന്നില്ലതെ..
ഹൃത്തിൽ വിതുമ്പുന്ന
വികാരങ്ങളുണർന്നു..
പ്രണയശൂന്യമെൻ മനസ്സിലന്നേതൊ
മൃദുമധുകണങ്ങളുതിർന്നുവീണൂ..
സ്മൃതിയുടെ ചില്ലയിലെ ആ സന്ധ്യയിൽ
എന്നുള്ളിൽ നിറഞ്ഞു സംഗീതവും..

ആ മഴയെയോർക്കുമ്പോൾ
അറിയുന്നു ഞാൻ;
എന്റെ സഹയാത്രികനാം കൂട്ടുകാരാ,
അന്നോളം ഞാൻ നിന്നെ
പ്രണയിച്ചിരുന്നില്ല..

2011, ഏപ്രിൽ 20, ബുധനാഴ്‌ച


"ഞാൻ ഒരിക്കൽ എന്നോടുതന്നെ ചോദിച്ചു , ഞാൻ ആരാണ് ? അപ്പോൾ ഞാൻ എന്നോടുപറഞ്ഞതു ഞാൻ നീയാണ് , നീ ഞാനുമാണ് , നമുക്കിടയിൽ അന്തരങ്ങളില്ല, അഭിപ്രായ വ്യത്യാസങ്ങളും ഇല്ല, എന്നൊക്കെയാണ് . പക്ഷെ പലപ്പോഴും ഞാൻ എന്നിൽ നിന്നുതന്നെ അകന്നുപോകുന്നു, എന്നിലെ എന്നെ തന്നെ മറയ്ക്കാനുള്ള ഒരു തരം ഒളിച്ചോട്ടം. ഇപ്പോൾ ഞാൻ എന്നെ പരിചയപ്പെടിത്തിയാൽ ചിലപ്പോൾ എന്റെ മനസക്ഷിയോടുകൂടി ഞാൻ ഇപ്പോൾ ആരാണെന്നു വെളുപ്പെടുത്തേണ്ടതായി വരും, അതുകൊണ്ട് ഞാൻ ഞാനായും നീ നീയായും തന്നെ ഇരിക്കട്ടെ'' ... ....


2011, ഏപ്രിൽ 19, ചൊവ്വാഴ്ച


വീണൊടുങ്ങാന്‍

വേണ്ടി മാത്രം..

വലിച്ചെടുത്തു ഭയക്കുന്ന

ഏകാന്തതയിലേക്ക്

പായുമ്പോള്‍ നീ കരയുന്നത്,,

എനിക്ക് മാത്രം

അറിയുന്ന ആഴത്തില്‍......

2011, ഏപ്രിൽ 16, ശനിയാഴ്‌ച

അന്ന് നീ നടന്നകന്നപ്പോള്‍
ഞാനും മഴയും തനിച്ചായി !
നീ തിരിഞ്ഞുനോക്കിയിരുന്നോ ..

ഞാന്‍ കണ്ടില്ല ....
എന്‍റെ കണ്ണുകളില്‍ മഴയായിരുന്നു..............


2011, ഏപ്രിൽ 11, തിങ്കളാഴ്‌ച


അറിയുന്നില്ലേ എന്നെ??

 

കാത്തിരിക്കുന്നു ഓരോ പകലുകള്‍ക്കായ് ..
പുതിയ നിറങ്ങള്‍ ചാലിക്കുന്നത്‌ കാണാന്‍.
നിന്‍ വിരല്‍ത്തുമ്പു പിടിച്ചു നടക്കാന്‍..
നിന്‍ മടിയില്‍ ഇരുന്നുണ്ണാന്‍ ..
നിന്‍ മാറില്‍ ചേര്‍ന്ന് മയങ്ങാന്‍..
യാത്രകള്‍ തുടങ്ങുകയാണ്
പറക്കുകയാണ്.. നിന്‍റെ ചിറകായി..
നീ എനിക്കാരാണ്?
അച്ഛനോ? കാമുകനോ? ഭര്‍ത്താവോ? മകനോ?
കണ്ണാ... നീ അറിയുന്നില്ലേ എന്നെ??..

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

എനിക്ക് വേണ്ടി കാത്തിരിക്കുന്നു..

എന്നറിയുന്നത് ഒരു സുഖമാണ് ...
അനുഭൂതിയാണ്...
പക്ഷെ.,
 

കാത്തിരുപ്പ് നിനക്ക് വേണ്ടിയാകുമ്പോഴോ..
ഹോ! വല്ലാത്ത വീര്‍പ്പുമുട്ടല്‍...
സമയം ഇഴഞ്ഞു നീങ്ങുന്നു...

2011, ഏപ്രിൽ 5, ചൊവ്വാഴ്ച

വെറുമൊരു ശിലയായിരുന്ന എന്നെ 

ഒരു ശില്പ്പമാക്കി മാറ്റിയത് നിൻ കരങ്ങളായിരുന്നു !!!
എന്നിലൂറിയ നീരുറവകളെ തെളിചെടുത്തതും നീയായിരുന്നു !!!
കാലം വിതച്ച കുഴികളിൽ അടിതെറ്റി വീണപ്പോഴും
സ്നേഹം നിറഞ്ഞ ഹൃദയത്തിൽ രക്തമയം 

വറ്റിയപ്പോഴും പരാതിയില്ല !!!!

എന്നാലും ഒരു നല്ല സുഹൃത്തായി ഞാൻ !!!!
നീ തെളിച്ച നീരുറവകളെ അശ്രുവിൽ മുക്കി 

സ്നേഹത്തിൽ ചാലിച്ച് എഴുതുന്നു !!!


2011, ഏപ്രിൽ 3, ഞായറാഴ്‌ച


കച്ചവടം

കുങ്കൂമത്തിൻ ശോണിമ തൻ
നെറുകയിൽ ചാർത്തും നാഴിക വരെ
പലവട്ടം തൂക്കിയ ത്രാസിന്റെ ഒരു തട്ടിൽ പെണ്ണും 

അതിലൊട്ടും കുറയാത്ത പൊന്നും,
കീറി മുറിച്ചു അളന്നു തിരിച്ച ഭൂമി കഷണങ്ങളും!!!
മറുതട്ടിൽ മികച്ച ജോലിക്കാരനും , 

ആയിസ്സിന്റെ പകുതി പാഴാക്കി നേടിയ അവന്റെ ബിരുതങ്ങളും!!
തൂക്കത്തിൽ തെലല്പ്പം വിട്ടു വീഴ്ച്ചയില്ല്ലാത്ത കാർണവന്മാരും !!!!
വിഡ്ഢി സമൂഹം !!!

വിവാഹം എന്ന് പേരിട്ടു വിളിക്കുന്നു .. 

ഈ മനുഷ കച്ചവടത്തിന് !!!!

2011, ഏപ്രിൽ 2, ശനിയാഴ്‌ച


 ഓർമകളിൽ ഇപ്പോഴും മായാതെ കിടക്കുന്നു..

 മിഴികളിൽ ഒളിമറ ഇട്ടു മായുന്ന ഹരിത വർണ്ണ കുളിർമയും,

കല്പ്പക വൃക്ഷത്തിൻ ചില്ലയിൽ ഊയലാടും കിളി നാദങ്ങളും,

മുറ്റത്തെ ചെപ്പിലെ മധുരം കിനിയും ജീവാമൃതവും ,

പുതുമഴയിൽ ഇക്കിളി കൂട്ടി കുതിർന്നു നേർത്ത പുതുമണ്ണിന്റെ ഗന്ധവും ,

മധുവൂറും തേൻ വരിക്ക നുണയും പൊന്ന് അണ്ണാര കണ്ണനും !!!!

ഇളം കാറ്റിൽ ചാഞ്ചാടി ഉലയും കാഞ്ചന കിങ്ങിണി മൊട്ടുകളും..

ഇവയെല്ലാം മാഞ്ഞു ഇന്ന് എൻ നഗ്നന മിഴികൾക്ക് .....................

എന്നാലും എൻ ഓർമകളിൽ ഇപ്പോഴും മായാതെ കിടക്കുന്നു......


2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

Rain... Mazha... Malai... Maley... Varsham...


ഇന്നും മഴത്തുള്ളികള്‍ പെയ്തു,

എന്‍റെ പ്രതീക്ഷകളെ കെടുത്താതെ,

ഈ മഴയെന്നെ കാലങ്ങള്‍ക്ക് പിന്നിലേക്ക്;

കൊണ്ടുപോകുന്നുവോ?

മഴയില്‍ കുതിര്‍ന്നുവോ മോഹവും ;

ഓര്‍മ്മകള്‍ തന്നു ഈ മഴ ഒരിക്കല്‍ പോകും,

അന്നും ഞാന്‍ താലോലിക്കും

മഴ സമ്മാനിച്ച സുഖമുള്ള ഓര്‍മ്മകള്‍... ,

ഒന്നും ശ്വാശതമല്ലാത്ത ജീവിതത്തില്‍ ,

പിന്നെയും എന്തിനാണു ആശകള്‍ ...????????