2011 ഏപ്രിൽ 26, ചൊവ്വാഴ്ച

തുലാ പെണ്ണ്

അവനെന്നും മഴക്കാറിന്റെ നിറമായിരുന്നു...
അവന്റെ നിശബ്ദതകളില്‍
മഴയുടെ തണുപ്പും..
കനവിന്റെ കോണില്‍ അവനൊരു
മയില്‍പീലി പോലെ
മാനം കാണാതെ ഒളിച്ചിരുന്നു..

അവന്റെ ഓടക്കുഴല്‍ നാദത്തില്‍
വിരഹത്തിന്റെ... വേദനയുടെ
സ്വരം കനത്തിരുന്നു....
അവന്‍ പെയ്യുമ്പോള്‍
മഴമരത്തിന്റെ കൊമ്പുകള്‍ ഉലഞ്ഞിരുന്നു...

പെയ്തുതീരാതെ അവനില്‍ നിറഞ്ഞത്‌
പേരറിയാത്തൊരു പൂമണമായിരുന്നു ...
മൂവന്തി അവന്റെ വരവും കാത്തു
വിളക്ക് വച്ചിടത്ത് മുക്കൂറ്റി
സ്വര്‍ണം തേച്ചു മിനുക്കിയിരുന്നു.....

എന്നും അവന്‍റെ വരവിനായി
തുലാ പെണ്ണ് കണ്ണെഴുതി
കാത്തു നിന്നിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ